Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 18:08 IST
Share News :
മേപ്പയ്യൂർ: ആട്ടവും പാട്ടും കളികളും കഥയും
നാടകവും കാർട്ടൂണുമൊക്കെയായി 'പച്ചില 'കുട്ടികളുടെ തിയേറ്റർ ക്യാമ്പിൻ്റെ ഒന്നാം ദിനം. സ്പന്ദനം ആർട്സിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ എൽ .പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ദ്വിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു.
പി.കെ.പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു.
വിനീഷ് ആരാധ്യ, റിൻജു രാജ് എടവന, പി.കെ. ഭബിതേഷ് എന്നിവർ സംസാരിച്ചു.പ്രശസ്ത ചലച്ചിത്ര-നാടകപ്രവർത്തകനായ കെ.വി. വിജേഷാണ് ക്യാമ്പ് ഡയരക്ടർ.കബനി സൈറ, രഘുനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു.ഐ.എം.കലേഷ്, ഗായിക സായന്ത കൊയിലോത്ത്, പ്രജീഷ് അമ്മാറത്ത് എന്നിവർ അതിഥികളായെത്തി.
Follow us on :
Tags:
Please select your location.