Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ റബർ പാർക്ക് നിർമ്മാണത്തെ തുടർന്ന് നീർച്ചാലുകൾ തടസ്സപ്പെട്ട സംഭവം.

19 May 2024 10:27 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ KRL (കേരള റബർപാർക്ക് ലിമിറ്റഡ് )എം .ഡി ഷീല തോമസിന് നിവേദനം നൽകി. റബർ പാർക്ക് നിർമ്മാണത്തിന്റെ ഭാഗമായി ഭൂമി മണ്ണിട്ട് നികത്തിയപ്പോളും, ബൗണ്ടറി നിർമ്മാണത്തിലും തടസ്പെട്ട നീർച്ചാലുകൾ പൂർവ്വസ്ഥിതിയിൽ ആക്കി മഴക്കാലത്തെ വെള്ളപൊക്കഭീക്ഷണി ഇല്ലാതാക്കാണം എന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് മിനി ശിവൻ, സ്ഥിരം സമതി അംഗങ്ങളായ ഷിനി സജു, വി. കെ മഹിളാമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമൽ ഭാസ്കർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുര്യക്കോസ് തോട്ടത്തിൽ, സോണിക ഷിബു, ജയ അനിൽ, രാധാമണി മോഹനൻ, ബേബി പൂച്ചുകണ്ടത്തിൽ എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്.

ഇതിനെ തുടർന്ന് ജനറൽ മാനേജർ ജോസിൻ്റെ നേതൃത്വത്തിൽ എൻജിനിയർമാർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ എടുക്കാൻ കരാറുകാരന് നിർദേശം നൽകി. 


Follow us on :

More in Related News