Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം; അപകടം പിതാവിന്റെ സ്‌കൂട്ടര്‍ കടന്നുപോകാന്‍ ഗേറ്റ് തുറന്നതിന് പിന്നാലെ

14 Feb 2025 12:18 IST

Shafeek cn

Share News :

ഇരുമ്പ് ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈ നങ്കനല്ലൂരിലാണ് ദാരുണ സംഭവം. നങ്കനല്ലൂര്‍ സ്വദേശി സമ്പത്തിന്റെ മകള്‍ ഐശ്വര്യ എന്ന ഏഴ് വയസുകാരിയാണ് ഇരുമ്പ് ഗേറ്റ് വീണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് കുട്ടിയെ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് പിന്നാലെയാണ് അരപകടം.


പിതാവിന്റെ സ്‌കൂട്ടറില്‍ വീട്ടിലെത്തിയ കുട്ടി, സ്‌കൂട്ടര്‍ കടന്നുപോകുന്നതിനായി വീടിന്റെ ഗേറ്റ് തുറന്നുകൊടുത്തു. തുടര്‍ന്ന് സ്‌കൂട്ടറുമായി പിതാവ് അകത്തുകടന്നതിന് ശേഷം കുട്ടി ഗേറ്റ് അടച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ ദേഹത്തുകൂടി ഗേറ്റ് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.


ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.


Follow us on :

More in Related News