Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 18:45 IST
Share News :
ദേശീയപാത 66; കൂനമാവിലെ അടിപ്പാത സമരം 8 ദിനം പിന്നിടുന്നു
പറവൂർ: കൂനമാവ് ദേശീയപാത 66 ലെ അടിപ്പാത നിർമ്മാണത്തിനു വേണ്ടിയുള്ള കോട്ടുവള്ളി പഞ്ചായത്ത് തല ആക്ഷൻ കൗൺസിൽ നടത്തിവരുന്ന റിലെ സമരത്തിൻ്റെ എട്ടാം ദിന സത്യഗ്രഹം
നാഷണൽ ജനതാദൾ ജില്ലാ പ്രസിഡൻ്റ് വി.എസ്. ബോബൻ ഉത്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ തമ്പി മേനാച്ചേരി അധ്യക്ഷനായി. മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.എച്ച്. ജമാൽ, ബിജു പഴമ്പിള്ളി, ജോർജ് ചക്യത്ത്
എന്നിവർ പ്രസംഗിച്ചു. ജെസ്റ്റിൻ ഇലഞ്ഞിക്കൽ സ്വാഗതവും ടോമി ചന്ദനപ്പറമ്പിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.