Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 10:49 IST
Share News :
വടക്കാഞ്ചേരി.വിരുപ്പാക്ക കാട്ടു പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ്തെന്ന്. സംശയം യുവാവ് മരിച്ചു. വിരുപ്പാക്ക മണലിപ്പാടം സ്വദേശി നടുത്തറ വീട്ടിൽ അബ്ദുൾ ഷെരീഫ്(47) ആണ് മരിച്ചത്. മണലിപ്പാടത്ത് പാറ്റ പുറത്ത് ഉണ്ണിയാൻ കുട്ടിയുടെ തെങ്ങിൻ പറമ്പിലാണ് ഷെരീഫിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.തെങ്ങിൻ പറമ്പിലെ ചാലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. .രാവിലെ ഇയാളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ ആളുകളാണ് ഇയാൾ മരിച്ചു കിടക്കുന്നത് കണ്ടത്.തുടർന്ന് വടക്കാഞ്ചേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.കെ എസ് സി ബി പുന്നംപറമ്പ് സെക്ഷൻ എ ഇ സീമ എ കെ യുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കാഞ്ചേരി സിഐ റിജിൻ തോമസ്, എസ് ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മരിച്ച ഷെരീഫ് കിടക്ക, ഗൃഹോപകരണങ്ങൾ കച്ചവടം ചെയ്യുന്ന വ്യക്തിയാണ്. രോഗി കൂടിയായ ഷെരീഫ് ഇന്നലെ സ്കാനിങ്ങ് കഴിഞ്ഞ് എത്തിയതെയുള്ളുവെന്നും നാട്ടുകാർ പറയുന്നു.ആരിഫയാണ് ഭാര്യ. ആജിസ, അയൂബ്, അലി എന്നിവർ മക്കളാണ്.
Follow us on :
Tags:
More in Related News
Please select your location.