Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ കുരിക്കൾ റോഡ് ഉദ്ഘാടനം ജനകിയമായി നടന്നു.

19 Jan 2026 13:26 IST

Jithu Vijay

Share News :

പരപ്പനങ്ങാടി :  പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ കുരിക്കൾ റോഡ് ഉദ്ഘാടനം ജനകിയമായി നടന്നു. കഴിഞ്ഞ വർഷത്തെ മുൻ കൗൺസിലർ മോഹൻദാസിൻ്റെയും, എൽഡിഎഫ് ജനകീയ വികസന മുന്നണി നേതാക്കളുടെയും ശ്രമഫലമായി

പിണറായി സർക്കാർ അനുവദിച്ച 90 ലക്ഷം ഹാർബർ എൻജിനിയറിംഗ് വകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് കുരിക്കൾ റോഡ്  നിർമ്മാണം പൂർത്തികരിച്ചത്. 


ജനകീയ വികസന മുന്നണി ചെയർമാനും, പരപ്പനങ്ങാടി നഗരസഭ കൗൺസിലറുമായ നിയാസ് പുളിക്കലകത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലറും സി പി ഐ എം തിരുരങ്ങാടി ഏരിയാ സെൻ്റർ അംഗവുമായ തുടിശ്ശേരി കാർത്തികേയൻ, പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. രാജുട്ടി, ലോക്കൽ കമ്മറ്റി അംഗം അധികാരത്തിൽ ജയപ്രകാശ് എന്നിവർ സംസാരിച്ചു. മുൻ കൗൺസിലർ മോഹൻദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ 29-ാം വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി അധ്യക്ഷത വഹിച്ചു. കുരിക്കൾ റോഡ് ബ്രാഞ്ച് സെക്രട്ടറി സോമസുന്ദരൻ നന്ദി പറഞ്ഞു.


Follow us on :

More in Related News