Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. അബ്ദുൽബഷീർ മാസ്റ്റർ അനുസ്മരണം

04 May 2024 08:25 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : കാരന്തൂർ എ.എം എൽ പി സ്കൂൾ മുൻ അധ്യാപകനും കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന കൗൺസിലറും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കോണോട്ട് പി. അബ്ദുൽ ബഷീർ മാസ്റ്ററെ അനുസ്മരിച്ചു.കെ.എ. ടി.എഫ് കുന്ദമംഗലം ഉപ ജില്ല കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചത്. കാരന്തുർ എ.എം.എൽ. പി സ്കൂളിൽ നടന്ന പരിപാടി കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ ഉദ്ഘാടനം ചെയ്തു.

ഉപജില്ല പ്രസിഡൻ്റ് മുഹമ്മദ് യാസിൻ നിസാമി അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ ജാഫർ കിഴക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.

വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ഷാജഹാൻ അലി അഹമ്മദ്, ജനറൽ സെക്രട്ടറി നൂറുദ്ദീൻ കാന്തപുരം, കാരന്തുർ എ എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ബഷീർ മാസ്റ്റർ മാനിപുരം,എൻ.പി റഷീദ് മാസ്റ്റർ, പി.കോയ മാസ്റ്റർ കാരന്തൂർ, ഉമ്മർ മാസ്റ്റർ കൊടുവള്ളി, എ. സി. അഷ്റഫ്, കെ ടി മുജീബുദ്ദീൻ, എം.കെ. അബ്ദു റസാഖ്, കെ.എം.എ. റഹ്മാൻ, ആരിഫ് പാലത്ത്, ജംഷീർ പെരുമണ്ണ, സുഹറ ടീച്ചർ സംസാരിച്ചു. കെ.എ.ടി.എഫ് കുന്ദമം ഗലം ഉപ ജില്ല സെക്രട്ടറി ഹാഷിദ് നരിക്കുനി സ്വാഗതവും ട്രഷറർ മുഹമ്മദലി പോലൂർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News