Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍

19 Oct 2024 13:11 IST

ജേർണലിസ്റ്റ്

Share News :


കരിമണ്ണൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മണിയാറന്‍കുടി അച്ചാരുകുടിയില്‍ ലിബിന്‍ സേവ്യര്‍(33)നെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പ്രാവശ്യമായാണ് പ്രതി പണയം വച്ച് തുക തട്ടിയത്. ഇതിനായി വ്യാജ ആധാര്‍ രേഖയും നല്‍കിയിരുന്നു. സ്ഥാപനത്തില്‍ നടത്തിയ ഓഡിറ്റിങ്ങിലാണ് പണയം വച്ചത് മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സമാനമായ രീതിയില്‍ ഇടുക്കിയിലും തട്ടിപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ഹാഷിം, ജോഷി, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അനില്‍, ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Follow us on :

More in Related News