Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപ്രതീക്ഷിതമായി തേങ്ങാവില ഉയർന്നതിൻ്റെ സന്തോഷത്തിൽ നാളികേര കർഷകർ.

06 Oct 2024 12:56 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: അപ്രതീക്ഷിതമായി തേങ്ങാവില ഉയർന്നതിൻ്റെ സന്തോഷത്തിൽ നാളികേര കർഷകർ. 65 മുതൽ 70 ഉം കടന്നാണ് മിക്കയിടങ്ങളിലും ഒരു കിലോ നാളികേരത്തിന് വില. കൊപ്രായ്ക്കും വെളിച്ചെണ്ണയ്ക്കും ആനുപാതികമായി വില ഉയർന്നിട്ടുണ്ട്. എന്നാൽ വിപണിയിലിറക്കാൻ ആവശ്യത്തിന് ഉൽപ്പന്നമില്ലാത്ത അവസ്ഥയും നിലവിലുണ്ട്.

ദീർഘകാലത്തിന് ശേഷം നാളികേര കർഷകർക്ക് ആശ്വാസമാണ് തേങ്ങായുടെ ഇപ്പോഴത്തെ വില വർദ്ധനവ്. വില സ്ഥിരത ഉൾപ്പെടെ കർഷകർക്ക് മികച്ച പിന്തുണ കൊടുത്താൽ കൂടുതലാളുകൾ നാളികേര കൃഷിയിലേക്ക് വരുമെന്നും നിലവാരമുള്ള നാടൻ ഉൽപ്പന്നം വിപണിയിൽ എത്തിക്കാനാകുമെന്നും ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

തെങ്ങുകൾക്കുണ്ടാകുന്ന രോഗബാധ മൂലം നാളികേര കൃഷി നശിച്ചതും ഉൽപ്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് ഇടയാക്കിയെന്നും വിലയിരുത്തലുണ്ടെന്ന്

ആൻ്റണി കണ്ടിരിക്കൽ (ചെയർമാൻ, കാഡ്സ് തൊടുപുഴ) പറഞ്ഞു.

നാടന് പുറമേ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങയ്ക്കൊപ്പം ആനുപാതികമായി കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വലിയ തോതിൽ വില ഉയർന്നിട്ടുണ്ടെന്ന് വെ

ളിച്ചെണ്ണ വ്യാപാരി റ്റി.സി രാജു പറഞ്ഞു

Follow us on :

More in Related News