Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2024 15:42 IST
Share News :
വൈക്കം: ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾക്ക് കൈത്താങ്ങായി വടയാർ ഇളങ്കാവ് ഗവൺമെൻ്റ് യു.പി സ്കൂൾ വിദ്യാർഥികൾ. വൈക്ക പ്രയാർ ജീവനിലയത്തിലെ അന്തേവാസികൾക്ക് മാസത്തിൽ ഒരു ദിവസം രണ്ട് നേരം ഭക്ഷണം എത്തിക്കുന്നതിനായി " ഹൃദയപൂർവ്വം " പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു. ജീവനിലയത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എൻ.ആർ റോഷിൻ അധ്യക്ഷത വഹിച്ചു. സ്കൂൾ കുട്ടികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്ന പഠനോത്സവം പരിപാടി ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. രണ്ടര പതിറ്റാണ്ടിൻ്റെ ഔദ്യോഗിക ജീവിതത്തിന് ശേഷം വിരമിക്കുന്ന സ്കൂളിലെ പ്രഥമാധ്യാപിക കെ.വി ഷൈന ടീച്ചറെ ചേർത്തല കാവി എസ്.എം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീനാ തോമസ് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സേതുലക്ഷ്മി അനിൽകുമാർ, വടയാർ സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ബി സുരേന്ദ്രൻ, സി.എൻ സന്തോഷ്, ഏ.പി തിലകൻ, ജീവ നിലയം സെക്രട്ടറി പി.ജെ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണവും തുടർന്ന്
കുട്ടികളും രക്ഷിതാക്കളും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചതും അന്തേവാസികളായ ഏവരുടെയും മനം നിറച്ചു.
Follow us on :
Tags:
More in Related News
Please select your location.