Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊങ്ങോർപ്പിള്ളി കവലയുടെ വികസനം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം

19 Sep 2024 18:21 IST

Anvar Kaitharam

Share News :

കൊങ്ങോർപ്പിള്ളി കവലയുടെ വികസനം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം


പറവൂർ: ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളി കവലയുടെ വികസന അടിയന്തിര നടപടി ആവശ്യപ്പെട്ട് ആലങ്ങാട് പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു കവലയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആലങ്ങാട് പഞ്ചായത്തിലെ ഏറ്റവും തിരക്കുള്ള കവലയാണ് കൊങ്ങോർപ്പിള്ളി. പക്ഷേ ആവശ്യ മായ വികസനങ്ങൾ ഒന്നും തന്നെ കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ നടന്നിട്ടില്ല.

ആലങ്ങാട് - വരാപ്പുഴ റോഡും കൂനമ്മാവ് - പാനായിക്കുളം റോഡും സന്ധിക്കുന്ന നാൽകവലയാണിത്.

ആലുവ, വരാപ്പുഴ, പറവൂർ, കടുങ്ങല്ലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെല്ലാം ഈ കവലയിൽ നിന്നു തിരിഞ്ഞാണു പോകുന്നത്. എന്നാൽ യാതൊരുവിധ സുരക്ഷാ സംവി ധാനങ്ങളോ, സിഗ്നൽ ലൈറ്റുകളോ ഇവിടെയില്ല. നാലു ഭാഗങ്ങളിൽ നിന്ന് ഒരേസമയം വാഹനങ്ങൾ കടന്നു വരുന്നതിനാൽ കവലയിൽ അപകട സാധ്യത കൂടുതലാണ്. നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് കവല വീതി കൂട്ടി സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നുള്ളത്. കവലയുടെ വികസനത്തിനായി സർക്കാർ 3 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നു പറയുന്നുണ്ടെങ്കിലും നാളിതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും കവലയിൽ നടന്നിട്ടില്ല. സ്ഥലമേറ്റെടുത്തു വീതി കുട്ടണമെന്നുള്ള ആവശ്യം നിറവേറ്റപ്പെട്ടിട്ടില്ല.

സ്ഥലം എംഎൽഎയും മണ്ഡലത്തിലെ മന്ത്രിയുമായ പി. രാജീവിനെ ഈ വിഷയവുമായി ബന്ധപ്പെട്ടു പലതവണ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതോടോപ്പം സമീപത്തെ എടയ്ക്കാത്തോട് പാലം, അ ക്കാമ കലുങ്ക് എന്നിവയും വീതി കുട്ടി പുനർ നിർ മിക്കണമെന്നുള്ളതു ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. എത്രയും വേഗം കവലയുടെ വികസനം യാഥാർഥ്യമാകണമെന്ന് ആവശ്യപ്പെട്ടാണ് ആലങ്ങാട് പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ സമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ സാജു കോയിത്തറ, എ.സി. രാധാകൃഷ്ണൻ എന്നിവർ പറഞ്ഞ രമേഷ് ബാബു, ബെന്നി പന്നേരി, എം.എസ്.ആനന്ദൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News