Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 19:39 IST
Share News :
മലപ്പുറം : ജില്ലയില്‍ പത്ത് ലക്ഷം മരങ്ങള്‍ നടുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന 'ഒരു തൈ നടാം' പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടര്‍ റോസ്ന ഹൈദ്രോസ് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിര്‍വഹിച്ചു.
ജൂണ്‍ അഞ്ചു മുതല്‍ സെപ്റ്റംബര്‍ മാസം 30 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവ. വനിതാ കോളേജ് എന്‍. എസ്. എസ് യൂണിറ്റിന്റെയും എം. എസ്. പി സ്‌കൂള്‍ എസ് പി സി വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടേയും പങ്കാളിത്തത്തോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ശുചീകരണം നടത്തി വൃക്ഷതൈകള്‍ നട്ടു. തുടര്‍ന്ന് ഹരിത കേരളം മിഷന്‍ തയ്യാറാക്കിയ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ 151 പച്ചതുരുത്തുകളാണ് ജില്ലയിലുള്ളത്. 500 പച്ച തുരുത്തുകളാണ് ഈ വര്‍ഷത്തെ ലക്ഷ്യം. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോവുന്ന ജനപ്രതിനിധികളും ചേര്‍ന്ന് ഓര്‍മ്മമരം നട്ടു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികളുടെ ഇടയില്‍ എന്‍എസ്എസ്, സ്റ്റുഡന്റ് പോലീസ് എന്നിവരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും, യുവജന സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഹരിത കേരളം മിഷന്‍ ജില്ലയില്‍ വൃക്ഷത്തൈകള്‍ നടുന്നത്. സോഷ്യല്‍ ഫോസ്റ്ററി വകുപ്പ് തൊഴിലുറപ്പ് തൊഴിലാളികള്‍ തയ്യാറാക്കിയ തൈകളും, സന്നദ്ധ സംഘടനകളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ലഭിക്കുന്ന തൈകളുമാണ് നട്ടു പരിപാലിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്.
Follow us on :
Tags:
More in Related News
Please select your location.