Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 21:01 IST
Share News :
ള്‍
തൊടുപുഴ: ഡിവൈന്‍ മേഴ്സി ഷ്റൈന്‍ ഓഫ് ഹോളി മേരിയില്‍ ദൈവ കരുണയുടെ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആരംഭിച്ചു. തൊടുപുഴ ഫൊറോന വികാരി റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍ കൊടിയേറ്റ് നിര്‍വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 7 വരെ നൊവേന ദിവസങ്ങളില്‍ രാവിലെ 5.30 ന് ലദീഞ്ഞും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും വൈകുന്നേരം 4.30 ന് നൊവേനയും തുടര്‍ന്ന് ആഘോഷ മായ വിശുദ്ധ കുര്‍ബാനയും സന്ദേശവും ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിവസം ഡിസംബര്‍ 8 ന് രാവിലെ 5.30, 7.30, 9.30, 11.30 എന്നിസമയങ്ങളിലും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ജപമാല പ്രതിക്ഷണവും പാച്ചോറ് നേര്‍ച്ചയും ഉണ്ടായിരിക്കും എന്ന് റക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.
Follow us on :
More in Related News
Please select your location.