Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2024 19:40 IST
Share News :
സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് അതിഥി അധ്യാപകർ
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു ജി സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ ജൂണ്‍ ഒന്നിന് വൈകീട്ട് നാലിനകം കോളേജില്‍ ലഭിക്കണം. ഫോൺ: 0490-2346027.
ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍*
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 750/21) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മെയ് 29, 30, 31 തീയതികളില്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകളും പരിഷ്‌കരിച്ച കെ-ഫോം (Appendix-28) പിഎസ് സി യുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചതും സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച തിയ്യതിയിൽ അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371971.
Follow us on :
Tags:
More in Related News
Please select your location.