Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടണം, ലാഭകരമാകണം: മന്ത്രി പി രാജീവ്

05 Jul 2025 13:59 IST

R mohandas

Share News :

ചാത്തന്നൂർ: പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.കെഎംഎംഎൽ സിംഗിൾ ഗാർഡൻ പ്രി സ്ട്രെസ്ഡ് കോൺക്രീറ്റ് നടപ്പാലം ഉദ്ഘാടനംചെയ്യുകയായിരുന്നുഅദ്ദേഹം.

കെഎംഎംഎൽ എംഎസ് യൂണിറ്റിനു മുന്നിൽ കോവിൽത്തോട്ടം ഭാഗത്ത് ടിഎസ് കനാലിനു കുറുകെയാണ് നടപ്പാലം. ദേശീയ ജലപാത വികസനത്തിന് ഉതകുന്ന പുതിയ സാങ്കേതികവിദ്യയിലാണ് പാലം നിർമ്മിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ അനുമതിയോടെ കൊച്ചിയിലെ എഫ്എസ്ടി യുടെ ഡിസൈനിങ് വിങ് ഫെഡോ ആണ് നടപ്പാലം രൂപകൽപ്പന ചെയ്തത്. കെഎം എംഎൽ മിനറൽ സെപ്പറേഷൻ യൂണിറ്റിലെ സിവിൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ 5.07 കോടി രൂപ ചെലവഴിച്ചാണ് 45 മീറ്റർ നീളമുള്ള പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേരളത്തിലെ ആദ്യ സിംഗിൾ ഗാർഡൻ പ്രി സ്ട്രെസ്ഡ് കോൺക്രീറ്റ് നടപ്പാലമാണിത് - മന്ത്രി പറഞ്ഞു.

കെഎംഎംഎല്ലിലെ നേരിട്ടുള്ള കരാർ ജീവനക്കാർക്ക് (ഡിസിഡബ്ല്യു) രണ്ടു തൊഴിൽദിനങ്ങൾ കൂടി വർദ്ധിപ്പിക്കും. തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും. ദേശീയപാത വികസനത്തിനു ഗതാഗത യോഗ്യമായ പുതിയപാലം നിർമ്മിക്കുന്നതിൻ്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടിവന്ന കോവിൽത്തോട്ടം സെൻറ് ലിഗോറിയസ് സ്കൂളിൻറെ നിർമ്മാണം മാനേജ്മെന്റുമായി കൂടിയാലോചിച്ച് തീരുമാനിക്കും എന്നും വ്യക്തമാക്കി.

Follow us on :

More in Related News