Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2024 20:39 IST
Share News :
ഗുരുവായൂർ:വയനാട്ടിൽ വനം വകുപ്പിന് കീഴിൽ തരിശിട്ടിരിക്കുന്ന ഭൂമി,ജില്ലയിലെ മവയനാട്ടിൽ കിടപ്പാടത്തിന് വേണ്ടി എണ്ണൂറിലേറെ കുടിലുകൾ കെട്ടി മാസങ്ങളായി സമരം ചെയ്യുന്ന ആദിവാസി സമൂഹത്തിന് വിതരണം ചെയ്യണമെന്ന് ബദറുദ്ദീൻ ഗുരുവായൂർ സർക്കാരിനോട് ആവശ്യപ്പെട്ടു.ആദിവാസി സമൂഹത്തോടുള്ള ഗവണ്മെൻ്റ് സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്നും ഏകതാപരിഷത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിയൻ മാർഗ്ഗത്തിൽ സമരം ശക്തമാക്കുമെന്നും ഗുരുവായൂർ മലേഷ്യൻ ടവർ ഓഡിറ്റോറിയത്തിൽ ഏകതാ പരിഷത്ത് തൃശൂർ ജില്ലാ നിർവ്വാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.പ്രമുഖ ഗാന്ധിയൻ കെ.എ.ഗോവിന്ദൻ യോഗം
ഉദ്ഘാടനം ചെയ്തു.ആരാണീ ഗാന്ധി എന്ന നൃശംസതാപൂർണ്ണമായ ചോദ്യമുയരുന്ന ഇക്കാലത്ത്,രാഷ്ട്രത്തിൻ്റെ ഭാവി വിധാതാക്കളായ വിദ്യാർത്ഥികളിൽ ഗാന്ധിയൻ ആദർശ പ്രചരണാർത്ഥം,യു.പി.,എച് എസ്., എച് എസ്.എസ്. തലത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗാന്ധിസാഹിത്യ ക്വിസ് പ്രോഗ്രാമിന് മെയ് രണ്ടാം വാരത്തിൽ തുടക്കമാവുമെന്ന് ഏകതാ പരിഷത്ത് ജില്ലാ അധ്യക്ഷൻ ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.സംസ്ഥാനത്ത് ഇദം പ്രഥമമായാണ് ഒരു സന്നദ്ധ സംഘടന ജില്ലാ തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇത്തരമൊരു പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്.നഗരസഭാ മുൻ ചെയർപെഴ്സൺ മെഴ്സിജോയ്,ജോൺസൺ അവിണിശ്ശേരി,ആർ.വി.സി.ബഷീർ,പി.വി.ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന നിർവ്വാഹക സമിതിയംഗം രമേഷ് മേത്തല,ലീല ഗുരുവായൂർ,അഭിരാമി കൃഷ്ണ,അരുൺകുമാർ ചാലക്കുടി,വി.എ.സുഷിൽകുമാർ തുടങ്ങിയവർ സംഘടനാ ചർച്ചകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.