Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 21:06 IST
Share News :
ആറേശ്വരം ഷഷ്ഠി ശനിയാഴ്ച
കൊടകര മേഖലയിലെ ഉല്‍സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആറേശ്വരം ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ശനിയാഴ്ച ഷഷ്ഠി ആഘോഷിക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴില്‍ കോടശേരി മലയിലെ ആറേശ്വരം കുന്നിനു മുകളിലുള്ള ഈ ക്ഷേത്രം മിനി ശബരിമല എന്നാണറിയപ്പെടുന്നത്. മണ്ഡലവ്രതം ആരംഭിക്കു്നന വൃശ്ചികം ഒന്നിന് ആയിരക്കണക്കിന് ഭക്തരാണ് ഇൗ ക്ഷേത്രനടയിലെത്തി കറുപ്പണിഞ്ഞ് ശബരിമല യാത്രക്ക് വ്രതമെടുക്കാറുള്ളത്. ഇക്കുറി വൃശ്ചികപിറവി ദിനത്തില്‍ തന്നെ ഷഷ്ഠി ആഷോഷിക്കുന്നതിനാല് അഭൂതപൂര്‍മായ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തോടുചേര്‍ന്നുള്ള പാറക്കെട്ടിലെ പുനര്‍ജനി ഗുഹ നൂഴുന്നതും ഇവിടത്തെ വിശേഷാല്‍ വഴിപാടാണ്. പത്ത് സെറ്റ് കാവടിയാണ് ഇത്തവണ ആറേശ്വരം ഷഷ്ഠിയെ വര്‍ണാഭമാക്കുന്നത്. കിഴക്കുംമുറി സെറ്റ് ഉയര്‍ത്തിയ ദീപാലംകൃത ബഹുനിലപന്തലും ഇത്തവണ ആഘോഷങ്ങല്‍ക്ക് പൊലിമ പകരും.
Follow us on :
Tags:
More in Related News
Please select your location.