Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ ഫെസ്റ്റ്; വെച്ചൂരിലെ കലാകാരൻമാരെ ആദരിച്ചു.

22 Feb 2025 23:52 IST

santhosh sharma.v

Share News :

വൈക്കം : വെച്ചൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച വെച്ചൂർ ഫെസ്റ്റിൽ വെച്ചൂരിലെ കലാകാരൻമാരെ ആദരിച്ചു. വേമ്പനാട് കായലോരത്ത് വെച്ചൂർ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് വെച്ചൂർ പെരുമയെന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായി പങ്കെടുത്തു. വെച്ചൂർ പശുവിനെ അനുസ്മരിച്ചു പശു പാട്ട് പാടി ശ്രോതാക്കളെ ആവേശത്തിലാക്കിയ വിജയലക്ഷ്മി എ ആർ എം എന്ന ചിത്രത്തിലെ അങ്ങുവാനകോണിലെയെന്നു തുടങ്ങുന്ന ഹിറ്റ് ഗാനവും പാടി ഫെസ്റ്റിന് ഉത്സവഛായ പകർന്നു. വൈക്കം വിജയലക്ഷ്മി, തിരക്കഥാകൃത്തും വെച്ചൂർ സ്വദേശിയുമായ എം. സിന്ധുരാജ്, കലാഭവൻ ചാക്കോച്ചൻ, ചലച്ചിത്രനടൻ ഹരികൃഷ്ണൻ, ചിത്രകാരൻ ശ്രീനാഥ് എസ്. തമ്പി, അരുൺ ബ്രിട്ടോ, സന്തോഷ്, ഷോക് , സുമേഷ്, സുധീഷ് , രാകേഷ് പഞ്ചാരി, വെച്ചൂർ കണ്ണൻ, അനിൽകുമാർ, കെ.എസ്. നിള തുടങ്ങി കലാ പ്രതിഭകളെ ഉപഹാരം നൽകി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ചൂർ പള്ളി വികാരി ഫാ.പോൾ ആത്തപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ്കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗം സോജിജോർജ്, പി.കെ. മണിലാൽ, ബിന്ദുരാജു, സ്വപ്ന മനോജ്, ഗീതാ സോമൻ, ആൻസി തങ്കച്ചൻ, തിരക്കഥാകൃത്ത് എം. സിന്ധുരാജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വക്കച്ചൻ മണ്ണത്താലി, കെ.എം.ബിനോഭായ് , വ്യാപാരി വ്യവസായി ഭാരവാഹികളായ. മൈക്കിൾ, ഇ.ഡി. മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. ഞായറാഴ്ച രാവിലെ നാട്ടിലെ താരങ്ങളുടെ സ്റ്റേജ് പരിപാടികൾ, വൈകിട്ട് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുടെ കലാപരിപാടികൾ, കരോക്കെ ഗാനമേള, ഫാഷൻ മ്യൂസിക്, ലക്കി ഡിപ്പ് നെറുക്കെടുപ്പ് ,സമ്മാനദാനം എന്നിവയോടെ ഫെസ്റ്റ് സമാപിക്കും.





Follow us on :

More in Related News