Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 10:50 IST
Share News :
വാര്‍ത്തയില്‍ തെറ്റായ ചിത്രം നല്‍കിയ മലയാള മനോരമ പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആചാരി. മലയാള മനോരമ പത്രത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്.
'അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടന്‍ മണികണ്ഠന് സസ്പെന്‍ഷന്‍' എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ചിത്രം മലയാള മനോരമ ദിനപത്രം നല്‍കിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം മനോരമ നല്‍കിയത് മണികണ്ഠന്‍ ആചാരിയുടെ ചിത്രമാണ്.
വേണ്ടത്ര ശ്രദ്ധയില്ലാതെ വാര്‍ത്ത നല്‍കിയ മലയാള മനോരമയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠന്‍ ആചാരി മനോരമയ്ക്കെതിരെ രംഗത്തെത്തിയത്. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ തന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്ന് മണികണ്ഠന്‍ പറഞ്ഞു.
'മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ. മനോരമക്ക് അറിയാത്ത ഒരാളാണോ ഞാനെന്ന് സംശയിക്കുന്നു. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന് -മണികണ്ഠന്‍ പറഞ്ഞു
അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തില്‍ മണികണ്ഠന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.