Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം

10 Oct 2024 14:15 IST

Anvar Kaitharam

Share News :

ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം


പറവൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞാലി കുന്നുംപുറം ഹെൽത്ത് സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം രാജ്യസഭാ എം പി ജെബി മെത്തർ നിർവഹിച്ചു. 

പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി എ മുജീബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് മേനാച്ചേരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി അനിൽകുമാർ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി എ നവാസ്, പഞ്ചായത്ത് മെമ്പർമാരായ കെ എ ജോസഫ്, കെ എം ലൈജു, മാഞ്ഞാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എ സക്കിർ, ഹെൽത്ത് ഇൻസ്പെക്ടർ അജിത, ജെ എച്ച് ഐ അരവിന്ദ്, പി എച്ച് എൻ ബിന്ദു, എം എം റഷീദ്, കെ എസ് പൗലോസ്, മാഞ്ഞാലി മുസ്ലിം ജമാഅത്ത് അസിസ്റ്റന്റ് ഇമാം സമീർ മൗലവി, തുടങ്ങിയവർ പങ്കെടുത്തു. ജെബി മേത്തർ എം പി യുടെ വികസന ഫണ്ടിൽ നിന്നും 32 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

Follow us on :

More in Related News