Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോച്ചുകളുടെ അടിയിൽ പുക; ട്രെയിൻ പിടിച്ചിട്ടു

23 Apr 2024 11:29 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ട്രെയിനിന്റെ ബ്രേക്ക് ബൈൻഡിംങ് (ജാമറിലെ) തകരാർ മൂലം കോട്ടയം-എറണാകുളം സ്പെഷ്യൽ (പാസഞ്ചർ) ട്രെയിൻ വൈക്കം റോഡ് (ആപ്പാഞ്ചിറ) സ്റ്റേഷനിൽ പിടിച്ചിട്ടു. 16 മിനിട്ടോളമാണ് പാസഞ്ചർ ട്രെയിൻ വൈക്കം റോഡിൽ പിടിച്ചിട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രെയിൻ. കുറുപ്പന്തറ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാരൻ മുന്നോട്ട് നീങ്ങിയ ട്രെയിനിന്റെ നാലും അഞ്ചും കോച്ചുകളുടെ അടിഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട് സ്റ്റേഷനിൽ അറിയിച്ചു. ഈ വിവരം ഉടൻതന്നെ കുറുപ്പന്തറ സ്റ്റേഷനിൽ നിന്നും വൈക്കം റോഡ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഇവിടെ പിടിച്ചിടുകയായിരുന്നു. തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ലോക്കോ പൈലറ്റും ഗാർഡ്, സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് തകരാർ പരിഹരിക്കുകയായിരുന്നു. ട്രെയിൻ നിർത്തുന്നതിനായി ശ്രമിക്കുന്നതിനിടെ വീലിലെ ബ്രേക്ക് ജാമർ പ്രവർത്തന രഹിതമായതാണ് തകരാറിനിടയാക്കിയത്. 16 മിനിട്ടിനു ശേഷം തകരാർ പരിഹരിച്ചതിനെ തുടർന്ന് ട്രെയിൻ എറണാകുളത്തേക്ക് യാത്ര പുറപ്പെട്ടു.




Follow us on :

More in Related News