Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 17:31 IST
Share News :
അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ വർഷങ്ങളായി തകർന്നു കിടക്കുന്ന ഏക്കാട്ടുരിൽ കുറ്റിക്കണ്ടി-മുക്ക് - മക്കാട്ട് താഴെ റോഡിന് ഇതു വരെ ശാപമോക്ഷമായില്ല.30 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായ ഈ റോഡിന് വേണ്ടി ജനങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ യാതോരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മഴക്കാലം തുടങ്ങിയാൽ റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുസ്സഹമാണ്. കഴിഞ്ഞ വർഷം ജലനിധി പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി നടത്തിയപ്പോൾ റോഡ് പൂർണ്ണമായും തകർന്നിരുന്നു.അന്ന് ജനങ്ങളുടെ പ്രതിക്ഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വാർഡ് മെമ്പർമാരും ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് റോഡിന് ഫണ്ട് വകയിരുത്താൻ നടപടി സ്വീകരിക്കും എന്ന് ഉറപ്പ് നൽകിയെങ്കിലും പിന്നിട് യാതോരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാ നാട്ടുകാരുടെ പരാതി.
പ്രായമായവരെയും കിടപ്പ് രോഗികളെയും കസേരയിലും മറ്റും എടുത്താണ് ഇപ്പോൾ മെയിൻ റോഡിൽ എത്തിക്കുന്നത്. റോഡ് കോൺക്രീറ്റ് ചെയ്ത് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Follow us on :
Tags:
More in Related News
Please select your location.