Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2024 20:29 IST
Share News :
ഗുരുവായൂർ:നൈപുണ്യ വികസന തൊഴിൽ പരിശീലനത്തിലൂടെ നേടുന്ന അറിവുകളിലൂടെ ഓരോ വീടുകളും നിർമ്മാണ കേന്ദ്രങ്ങളാക്കി മാറ്റുവാൻ വീട്ടമ്മമാർക്ക് കഴിയണമെന്നും,അതിലൂടെ സ്വയം പര്യാപ്ത ഗ്രാമങ്ങൾ എന്ന സ്വപ്നം സാക്ഷാൽക്കരിക്കുവാൻ കഴിയുമെന്നും ആദിശങ്കര അദ്വൈ അഖാഡ ദേശീയ ജനറൽ സെക്രട്ടറി മൗന യോഗി സ്വാമി എ.ഹരിനാരായണൻ പ്രസ്താവിച്ചു.നെപുണ്യ തൊഴിൽ പരിശീലന കേന്ദ്രമായ ഇമോസിൻ്റെ സാങ്കേതിക സഹകരണത്തോടെ ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് വനിതകൾക്കും,ഭിന്നശേഷിക്കാർക്കുമായി സംഘടിപ്പിച്ച ആയുർവേദ സോപ്പു നിർമ്മാണ ക്യാമ്പിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ഇമോസ് ചെയർമാൻ കെ.കെ.വിദ്യാധരനെ ചടങ്ങിൽ ആദരിച്ചു.സായ് ട്രസ്റ്റി സബിത രഞ്ജിത്ത്,സായി ശ്രീമേനോൻ,ഫക്കൽറ്റി രേഖ സാഗർ,കെ.കെ.ദേവു എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.