Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 17:08 IST
Share News :
കൊച്ചി : സർക്കാർ നടപടികൾക്കെതിരായി റോബിൻ ബസ് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് റോബിൻ ബസ് ഉടമ പറഞ്ഞിരുന്നത്. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോൺടാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്നും കോടതി പറഞ്ഞു. റോബിൻ ബസ് ഉടമ നടത്തുന്നത് പെർമിറ്റ് ലംഘനമാണെന്നാണ് സർക്കാരും മോട്ടർ വാഹന വകുപ്പും ആരോപിച്ചിരുന്നത് . തുടർന്ന് പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടർ വാഹന വകുപ്പ് എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.