Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ ഫീസ് ഇളവോടെ പഠിക്കാം.

01 Jun 2024 17:28 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകള്‍ ഫീസിളവോടെ പഠിക്കാം.... ഒപ്പം സൗജന്യ ആഡ് ഓണ്‍ കോഴ്സുകളും.

ഡിഗ്രി കഴിഞ്ഞവർക്ക് ഏറ്റവും അനുയോജ്യമായ PGDCA, പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള DCA , ഡേറ്റാ എന്‍ട്രി, അക്കൗണ്ടിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്( Indian & Foreign അക്കൗണ്ടിങ്, tally ) കോഴ്സുകളിലേക്കും, കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയ്നിംഗ് കോഴ്സിയിലേക്കും, ഓട്ടോകാഡ്, ഡിറ്റിപി, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, 2D/3D ആനിമേഷൻ തുടങ്ങിയ കോഴ്സുകളിലേയ്ക്ക് 30% വരെ ഫീസിളവോടെ പഠിക്കാന്‍ അവസരം. 

പ്രസ്തുത കോഴ്സുകളോടൊപ്പം ആഡ് ഓണ്‍ കോഴ്സുകളായി എൻഎസ്ഡിസി-യുടെ ഫാഷൻ ഡിസൈനിങ് / ഓഫീസ് ഓപ്പറേഷൻ കോഴ്സുകൾ സൗജന്യമായി പഠിക്കുവാനും സാധിക്കും.

റൂട്രോണിക്സിന്റെയും NSDC- യുടെയും അംഗീകാരമുള്ള തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിനു പുറമേ കേരളത്തിലെ എല്ലാ ജില്ലകളിലേയും പ്രധാന പട്ടണങ്ങളിൽ റൂട്രോണിക്സിന്റെ പഠനകേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കോഴ്സില്‍ ചേരുവാന്‍ താല്പര്യമുള്ളവർ ഗൂഗിൾ ഫോമില്‍ (https://forms.gle/qXFug1HGTtiRqHuq8) വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.





Follow us on :

More in Related News