Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 13:26 IST
Share News :
കോട്ടയം: മറുകണ്ടം ചാടിയ ചാർളി ഒടുവിൽ പ്രസിഡന്റ് ആയി. ഈരാറ്റുപേട്ട മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിൽനിന്നും രാജിവെച്ച അംഗം യുഡിഎഫ് പിന്തുണയിൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫ്രണ്ട് എം നേതാവ് ആയിരുന്ന ചാർളി ഐസക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ചാർളി വീണ്ടും യുഡിഎഫ് പാളയത്തിൽ തിരിച്ചെത്തി പ്രസിഡന്റ് സ്ഥാനാർത്ഥി ആകുകയായിരുന്നു. ഇതോടെ മാണി ഗ്രൂപ്പിന് യുവജന വിഭാഗം നേതാവിനെയും നഷ്ടമായി.
2020 തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം ചേർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ചെണ്ട ചിഹ്നത്തിൽ വിജയിച്ച ചാർളി ഇടക്കാലത്ത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ അംഗത്വമെടുക്കുകയും യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായി തിരഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ 27ന് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും സംഘടനാ ചുമതലകളിൽ നിന്നും രാജിവച്ചതായി കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജിന് കത്ത് നൽകിയിരുന്നു. തുടർന്ന് വീണ്ടും യുഡിഎഫിൻ്റെ ഭാഗമാവുകയായിരുന്നു.
കോൺഗ്രസ് അംഗമായിരുന്ന പി. എൽ ജോസഫ് രാജിവച്ചതിനെ തുടർന്നാണിപ്പോൾ തിരഞ്ഞെടുപ്പ് നടന്നത്. പതിനൊന്നാം വാർഡ് ചകിണിയാംതടത്തിൻ്റെ മെംബറാണ് ചാർളി. 13 അംഗ പഞ്ചായത്തിൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് അഞ്ചും വീതം അംഗങ്ങളാണിപ്പോഴുള്ളത്. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ചാർളി സത്യപ്രതിഞ്ജ ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.