Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 16:26 IST
Share News :
അശ്വതിക്കും കുഞ്ഞുങ്ങൾക്കും ആദ്യം ഭൂമി, പിന്നെ വീട്:
ആധാരം കൈമാറി പ്രതിപക്ഷ നേതാവ്
പറവൂർ: ഭർത്താവിൻ്റെ ദാരുണ മരണത്തോടെ അനാഥമായ അശ്വതിക്കും കുഞ്ഞുങ്ങൾക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാഗ്ദാനം ചെയ്ത വീട് യാഥാർത്ഥ്യത്തിലേക്ക്. ഇതിൻ്റെ ആദ്യപടിയായി അശ്വതിയുടെ പേരിൽ വാങ്ങിയ മൂന്ന് സെൻ്റ് സ്ഥലത്തിൻ്റെ ആധാരം പ്രതിപക്ഷ നേതാവ് വീട്ടിലെത്തി അശ്വതിക്ക് കൈമാറി.
കഴിഞ്ഞ സെപ്റ്റംബർ 11 നാണ് വയനാട് വൈത്തിരി സ്വദേശിയും അശ്വതിയുടെ ഭർത്താവുമായ മോഹൻ കുമാർ (28) പറവൂർ താലൂക്ക് ആശുപത്രി വളപ്പിലെ മരം മുറിക്കുന്നതിനിടെ കയർ കഴുത്തിലും ദേഹത്തും വലിഞ്ഞു മുറുകി മരത്തിന് മുകളിൽ വെച്ചു തന്നെ മരിച്ചത്. ഇതോടെ തത്തപ്പിള്ളിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ഭാര്യ അശ്വതിയും പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളും ഇരുളടഞ്ഞ ഭാവിക്കുമുന്നിൽ പകച്ചു നിന്നപ്പോൾ വിവരമറിഞ്ഞെത്തിയ പ്രതിപക്ഷനേതാവ് ഇവർക്ക് സ്വന്തമായി സ്ഥലവും വീടും അശ്വതിക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇതിൻ്റെ ആദ്യ പടിയായിട്ടാണ് സ്ഥലം വാങ്ങി നൽകിയത്. നവമ്പർ 20 ന് ശേഷം വീടിൻ്റെ നിർമ്മാണം ആരംഭിച്ച് രണ്ട് മാസത്തിനകം താക്കോൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അശ്വതിയുടെ ഇടക്ക് മുടങ്ങിയ കോഴ്സ് പൂർത്തിയാക്കുന്നതോടെ ജോലിയും നൽകും. യു.എ.ഇ. കേന്ദ്രമായുള്ള ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ്പിൻ്റെ സഹായത്തോടെയാണ് സ്ഥലം വാങ്ങിയത്. പ്രതിപക്ഷ നേതാവ് എടുത്ത് നൽകിയ വാടക വീട്ടിലാണ് അശ്വതിയും കുഞ്ഞുങ്ങളും ഇപ്പോൾ താമസിക്കുന്നത്.
ചടങ്ങിൽ കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, നഗരസഭ ചെയർപേഴ്സൺ ബീനാ ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, എം. എസ്. റെജി, വി.എച്ച്.ജമാൽ, കെ.കെ. അബ്ദുള്ള, ഷെറീന അബ്ദുൽ കെരിം, സജി നമ്പ്യത്ത്, പി.എ. സക്കീർ, സുമയ്യ, പി.എസ്. ശശി, വി.ആർ ഗോപാലകൃഷ്ണൻ, വി.ജി. ശശിധരൻ, സുരേഷ് കെ.എ, ശ്രീദേവി പ്രദീപ്, ജഗദീശൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.