Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 14:23 IST
Share News :
മലപ്പുറം : മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലപ്പുറം കിഴക്കെ ചാത്തല്ലൂരിലാണ് സംഭവം. പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്‍ചോലയില്‍ കുളിക്കാൻ പോയ മക്കളെ തെരഞ്ഞു പോയതാണ് കല്യാണി. ഈ സമയം കാട്ടാനയെ ഓടിക്കാൻ വനംവകുപ്പും സ്ഥലത്തുണ്ടായിരുന്നു.
രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കഴിഞ്ഞ രാത്രിയില്‍ കാട്ടാന പ്രദേശത്ത് തമ്പടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥര്‍ ആനയെ തുരത്തുന്നതിനിടെയാണ് സംഭവം. ഇതറിയാതെ കല്യാണിയമ്മ വനത്തിനകത്തെ ചോലയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ആനയുടെ മുമ്പിലകപ്പെട്ടു.
രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ തുമ്പിക്കെ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വനാതിര്‍ത്തിയില്‍ കാട്ടാന ഇപ്പൊഴുമുണ്ടെന്നും തുരത്തണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
Follow us on :
Tags:
More in Related News
Please select your location.