Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 20:01 IST
Share News :
ഗുരുവായൂർ:പേരകം വാഴപ്പുള്ളി കാരുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ 18-മത് വാർഷിക പൊതുയോഗം ഗുരുവായൂർ പൈതൃകം കോഡിനേറ്റർ അഡ്വ.രവി ചങ്കത്ത് ഉദ്ഘാടനം ചെയ്തു.കാരുണ്യം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വിശ്വാനാഥൻ മരയ്ക്കാത്ത് അധ്യക്ഷത വഹിച്ചു.മുൻ ചെയർമാൻ സി.എസ്.വേലായുധന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി.തുടർന്ന് വാർഷിക റിപ്പോർട്ടും,വരവ് ചെലവ് കണക്ക് അവതരണവും നടത്തി.അഖില കേരള വെളിച്ചപ്പാട് സംഘത്തിന്റെ പ്രഥമ ദേവീദാസ് പുരസ്കാരം നേടിയ എ.വേലായുധാകുമാറിനെ കാരുണ്യം പുരസ്ക്കാരം നൽകി ആദരിച്ചു.പുതിയ ഭാരവാഹികളായി വിശ്വാനാഥൻ മരയ്ക്കാത്ത്(പ്രസിഡന്റ്),എ.വേലായുധകുമാർ(വൈസ് പ്രസിഡന്റ്),ശശി ആനക്കോട്ടിൽ(ജനറൽ സെക്രട്ടറി),കളത്തിൽ തിലകൻ(ട്രഷറർ),ഷനിൽ താമരശ്ശേരി,രാമകൃഷ്ണൻ ചന്തിരിത്തിയിൽ(ജോയിൻറ് സെക്രട്ടറിമാർ),സദാനന്ദൻ കൂമ്പിൽ,സുബ്രമണ്യൻ മങ്ങന്തറ(കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.