Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2024 22:34 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളേജിന് റാങ്കുകളുടെ സുവർണനേട്ടം...
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളിൽ ഉജ്വല വിജയവുമായി വീണ്ടും ദേവമാതയിലെ വിദ്യാർത്ഥികൾ...
നിരവധി വിദ്യാർത്ഥികളാണ് റാങ്ക് നേടി പാസ്സായത്. റോസ് മെറിൻ ജോജോ (മലയാളം), ഒന്നാം റാങ്ക് നേടി. ദേവിക നായർ (ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), മിഷേൽ സാബു ( ഇക്കണോമിക്സ്) എന്നിവർ രണ്ടാം റാങ്കും ജുവൽ സ്റ്റീഫൻ (ഇക്കണോമിക്സ്), ജിതിൻ ദേവ് ആർ.(ഫിസിക്സ്) എന്നിവർ നാലാം റാങ്കും നേടി.
അൽക്ക അന്ന മേരി ബിജു ( ഇംഗ്ലീഷ് ), മെറിൻ ജോർജ് ( ഇക്കണോമിക്സ് ), ജോസ് മി ജോർജ് ( ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബിനിറ്റ ബോബൻ (ബികോം കോ ഓപ്പറേഷൻ) എന്നിവർ അഞ്ചാം റാങ്ക് നേടി. മാനവ് ടി.സാബു ( ബികോം കോ ഓപ്പറേഷൻ), ഗൗരി എസ്.കുമാർ (മാത്തമാറ്റിക്സ്) എന്നിവർ ഒൻപതാം റാങ്ക് നേടി.അപർണ ആർ.( ഫിസിക്സ്), ഷീൻ മരിയ മാനുവൽ (ബികോം കോ ഓപ്പറേഷൻ) എന്നിവർക്ക് പത്താം റാങ്ക് ലഭിച്ചു.
അച്ചടക്കപൂർണമായ പഠനാന്തരീക്ഷവും മികച്ച അക്കാദമിക് നിലവാരവുമാണ് ഈ സുവർണനേട്ടത്തിലേക്ക്
ദേവമാതായെ നയിച്ചത്. വിജയികളെ കോളെജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പാൾ റവ.ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ റവ.ഫാ. ജോസഫ് മണിയഞ്ചിറ എന്നിവർ അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.