Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പ് കാട്ടിക്കുന്നിൽ തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിചെയ്ത ഏത്തവാഴ കുലകളുടെ വിളവെടുപ്പ് നടത്തി.

03 Sep 2024 20:53 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് കാട്ടിക്കുന്ന് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയായ പവിഴം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഓണം വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത് ഉല്പാദിപ്പിച്ച ഏത്തവാഴ കുലകളുടെ വിളവെടുപ്പ് നടത്തി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ആശാബാബു, വാർഡ് മെമ്പർമാരായ സുനിൽ മുണ്ടയ്ക്കൽ, നിഷ വിജു, കൃഷി അസിസ്റ്റന്റ് ഷീബ, രാജമ്മ, ഷെമീന എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് ഇല്ലാത്ത സമയങ്ങളിൽ പതിനഞ്ചോളം വീട്ടമ്മമാരാണ് ഏത്തവാഴകൃഷി നടത്തിയത്.. പവിഴം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഓണം വിപണി ലക്ഷ്യമിട്ട് ഒരേക്കർ സ്ഥലത്ത് ബെന്തിപ്പൂ കൃഷിയും ഒന്നരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തുണ്ട്.

Follow us on :

More in Related News