Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 14:52 IST
Share News :
മുക്കം: വെള്ളപൊക്കത്തിൽ തകർന്നു പോയ മുക്കം തൃക്കുടമണ്ണ ക്ഷേത്രം തൂക്കുപാലം പുനർനിർമ്മിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.കാരശേരി ഗ്രാമപഞ്ചായത്തിനെയും മുക്കം നഗരസഭയേയും ബന്ധിപ്പിച്ച് ഇരുവഴിഞ്ഞിപുഴക്ക് കുറുകെയാണ് തൂക്കുപാലം. പാലം തകർന്നതോടെ പഞ്ചായത്തിലെ കുമാരനെല്ലൂർ, പാലിയിൽ, വെള്ളരിച്ചാൽ, തടപ്പറമ്പ് ,കുന്നത്ത് എന്നീ പ്രദേശവാസികൾ യാത്ര ദുരിതം നേരിടുകയാണ്.ഇവർക്കെല്ലാം മുക്കവുമായി ബന്ധപ്പെടാൻ കിലോമീറ്റർ ചുറ്റിതിരിഞ്ഞ് സഞ്ചരിക്കേണ്ട അവസ്ഥയാണ്.2009 ലാണ് പഞ്ചായത്ത് ഇവിടെ തൂക്കുപാലം നിർമ്മിച്ചിരുന്നത്. പാലം തകർന്നതോടെ ക്ഷേത്ര ദർശത്തിനെത്തുന്നവരും ബുദ്ധിമുട്ടിലാണ്. പാലം തകർന്നിട്ടും പുനർനിർമ്മിക്കാൻ പഞ്ചായത്തധികൃതർ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ഈ സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച്കൊണ്ട് 21 ന് ബുധൻ രാവിലെ 10ന് പഞ്ചായത്ത് അധികൃതർക്ക് നിവേദനം സമർപ്പിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പഞ്ചായത്തംഗം ശ്രുതി കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്തംഗം
രാജിത മൂത്തേടത്ത്, ചെയർമാൻ രാജേഷൽ വെള്ളാരം കുന്നത്ത്, ജനറൽ കൺവീനർ ആന്തേരിമ്മൽ അജയഘോഷ്, ഖജാൻജി പൈങ്കണ്ണിയിൽ അജീന്ദ്രൻ, രാജേശൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ചിത്രം: മുക്കം -തൃക്കൂടമണ്ണ ശിവേക്ഷേ ത്രത്തിലേക്ക് നിർമ്മിച്ച തൂക്ക് പാലം ( ഫയൽ ചിത്രം)
Follow us on :
Tags:
More in Related News
Please select your location.