Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആയിരങ്ങള്‍ പങ്കാളികളായി.

11 Oct 2025 20:24 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: മുണ്ടക്കയത്ത് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ആയിരങ്ങള്‍ പങ്കാളികളായി.

 ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുണ്ടക്കയം മേഖല സംയുക്ത മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ വിവിധ ജമാഅത്ത്കളില്‍ നിന്നായി നിരവധിയാളുകള്‍ പങ്കെടുത്തു. മുണ്ടക്കയം ടൗണ്‍ ചീഫ് ഇമാം അബ്ദുല്‍ റഊഫ് മൗലവിപ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. മുണ്ടക്കയം ബൈപ്പാസ് ജങ്ഷനില്‍ നിന്നാരംഭിച്ച റാലി കോസ് വെ ജങ്ഷന്‍, വഴി ടൗണ്‍ചുറ്റി പെട്രോള്‍പമ്പ് കവലവഴി ബസ്റ്റാന്റ് മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതു സമ്മേളനം എസ്.എം.സി.പ്രസിഡന്റ് കമറുദ്ദീന്‍ മുളമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സാബില്‍ മൗലവി ബാഖവിയുടെ അധ്യക്ഷതയില്‍ കേരള ജമാഅത്ത് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കടയക്കല്‍ ജുനൈദ് മുഖ്യ പ്രഭാഷണം നടത്തി. കെ.എന്‍.എം.നൗഷാദ് മൗലവി, പി.കെ.സുബൈര്‍ മൗലവി, ഇ.എ.നവാസ്, എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News