Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭയിൽ 19 പേരെ മാറ്റി താമസിപ്പിച്ചു. വള്ളി യാട് അനോറ മലയിൽ മണ്ണിടിഞ്ഞ് ഫാമിലെ അഞ്ച് പശുക്കൾ ചത്തു. കൃഷി നാശം

30 Jul 2024 17:37 IST

UNNICHEKKU .M

Share News :

മുക്കം: കനത്ത തോരാ മഴക്ക് ശമനമായില്ല  ഇരുവഴിഞ്ഞി ചാലിയാർ പുഴകളിെലെ ജലനിരപ്പ് ക്രമാതീതമായി തന്നെ ഉയരുന്നു. മുക്കം നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ള പ്പൊക്ക ഭീഷണിയും ശക്തമായി. പത്തൊൻപത് പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് മാറ്റി താമസിപ്പിച്ചു. 48 ഓളം പേരെ മുക്കം അഗ്നി രക്ഷ നയുടെ നേതൃത്വത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിേലേക്ക് മാറ്റി.


ഇതിനിടയിൽ ബോട്ടിൽ രക്ഷപ്രവർത്തനത്തിന് പുറപ്പെട്ട രണ്ട് യുവാക്കൾ വെസ്റ്റ് കൊടിയത്തൂർ ഇരു വഴിഞ്ഞിപ്പുഴയിൽ അപകടത്തിൽപ്പെട്ടു. ഒരു കിലോമീറ്റർ ദൂരം പുഴയിലൂടെ ഒഴുകിയ യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി. പരിക്കൊന്നും സംഭവിച്ചില്ല. ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് ആയിപ്പൊറ്റ പ്രദേശങ്ങളിെലെ അൻപതോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.'നാല് ഭാഗം വെള്ളത്താൽ ചുറ്റിയുള്ള പ്രദേശക്കാർക്ക് അസുഖമായാൽ ചികിത്സക്കും, ഭക്ഷണവസ്തുക്കൾ വാങ്ങണെമെങ്കിൽ തോണിയോ, ബോ േട്ടാ ആവശ്യമാണ്.  കാരശേരി ചെറുപുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയ ആനയാകുന്ന്, വല്ലത്തായ് പ്പാറ, മാമ്പൊയിൽ തുടങ്ങി പ്രദേശങ്ങളിൽ മുക്കം അഗ്നി രക്ഷ സേന ഓഫീസ്സർ അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ രക്ഷപ്രവർത്തനങ്ങൾ നടത്തി. വള്ളയാട് അനോർ മലയിൽ മണ്ണിടിഞ്ഞു ഫാമിലുണ്ടായിരുന്ന അഞ്ച് പശുക്കൾ ചത്തു. ഒരു പശു രക്ഷ പെട്ടു. റബറടക്കമുള്ള മരങ്ങളും കൃഷിയും നശിച്ചു. ഇവിടെയും മുക്കം അഗ്നി രക്ഷ സേന സഹായകമായെത്തി.. മുറമ്പാത്തിയിൽ മരം പ്പൊട്ടി വീണത് മുറിച്ച് മാറ്റലും നടത്തി. ചൊവ്വാഴ്ച്ച  മുക്കംഅഗ്നി രക്ഷ സേനക്ക് വിശ്രമല്ലാത്ത ദിവസമായിരുന്നു. ഒരു സംഘം വയനാട്ടിെലെ ഉരുൾ പ്പൊട്ടിയ മേഖലയിൽ രക്ഷപ്രവർത്തനത്തിന് പോയിട്ടുണ്ട്. അവധിയെടുത്തവർ പോലും ദുരിത കാരണം തിരിച്ച് വരാനുള്ള ഉത്തരവായിരിക്കയാണ്. രക്ഷപ്രവർത്തനങ്ങൾക്ക് എറണാകുളം, തൃശൂർ തുടങ്ങിയ യൂണിറ്റുകളിൽ നിന്ന് മുക്കം കേന്ദ്രമാക്കി അഗ്നി രക്ഷ സേനകളെ വയാനാട്, നിലമ്പൂർ ഭാഗങ്ങളിൽ നിന്ന് രക്ഷപ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളായ തിരുവമ്പാടി, ഓമേശേരി, പുന്നക്കൽ, അഗസ്ത്യൻ മുഴിഭാഗങ്ങളിെലെ റോഡുകളിൽ വെള്ളം കയറി യാത്ര ദുരിതമായി. ദീർഘദൂര െകെ.എസ് ആർ ടി സി ബസ്സുകളടക്കമുള്ള സ്വകാര്യ ബസ്സുകളും വെള്ളം കയറിയതിനാൽ ഓട്ടം നിർത്തിവെച്ചു. വെള്ള പ്പൊക്ക ഭീഷണിയുള്ളതിനാൽ തൊണ്ടിമ്മൽ ഗവ. എൽ പി സ്ക്കൂൾ, തിരുവമ്പാടി എസ് എൻ എച്ച് യൂ.പി സ്ക്കൂൾ, പുന്നക്കൽ എസ് ജെ യൂപി സ്ക്കൂൾ, മുത്തപ്പൻ പ്പുഴ എസ് എസ് എൽ പി സ്ക്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

 ചിത്രം: രക്ഷപ്രവർത്തനം നടത്തുന്ന മുക്കം അഗ്നി രക്ഷ സേന

Follow us on :

More in Related News