Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 21:09 IST
Share News :
കടുത്തുരുത്തി: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് അനുവദിച്ച പോർട്ടബ്ൾ എക്സ് റേ സംവിധാനം പ്രവർത്തനം ആരംഭിച്ചു. എക്സ് റേ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. ആശുപത്രിയിൽ നേരത്തെ തന്നെ എക്സ് റേ സംവിധാനം ഉണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കും കിടപ്പു രോഗികൾക്കും കിടക്കയുടെ സമീപത്തു തന്നെ എക്സ് റേ എടുക്കുന്നതിനു സൗകര്യപ്രദമായ സംവിധാനമാണ് ഇപ്പോൾ തയാറായിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, സ്ഥിരസമിതി അധ്യക്ഷരായ പി.എൻ.രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, അംഗങ്ങളായ ജോൺസൺ പുളിക്കീൽ, സിൻസി മാത്യു, എച്ച്എംസി അംഗങ്ങളായ സിബി മാണി, കെ.രവികുമാർ, എ.എൻ ബാലകൃഷ്ണൻ, സനോജ് മിറ്റത്താനി, പി.എം.പവിത്രൻ, ഷാജി കണിയാംകുന്നേൽ, ജോയി ജോൺ, ആശുപത്രി സൂപ്രണ്ട് ഡോ.ആരതി രഞ്ജിത്ത്, താലൂക്ക് ആശുപത്രി ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.