Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം നഗരസഭ: പ്ലാസ്റ്റിക്ക് ബയിലിംങ്ങ് മെഷിൻ പ്രവർത്തനം തുടങ്ങി.

29 Aug 2024 14:32 IST

UNNICHEKKU .M

Share News :



മുക്കം : കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ( KSWMP) ഉൾപ്പെടുത്തി നഗരസഭായിലെ കുറ്റിപ്പാല എം സി എഫ് യിലേക്ക് ലഭ്യമാക്കിയിട്ടുള്ള പ്ലാസ്റ്റിക് ബെയ്‌ലിങ് മെഷീൻ ന്റെ പ്രവർത്തന ഉദ്‌ഘാടനം നഗരസഭാ ചെയർമാൻ പി ടി ബാബു നിർവഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പെഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭയ്ക്കായ് MCE-നുള്ള കെട്ടിടം വാടകയ്ക്ക് നൽകുകയും 3 ഫേസ് കണക്ഷൻ ഉൾപ്പെടെ എം സി എഫ് ലേയ്ക്ക് ഉള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി നൽകിയ അബ്ദുൾ മജീദിനെ ചെയർമാൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പെഴ്സൺ പ്രജിത പ്രദീപ് എന്നിവർ ചേർന്ന് ആദരിച്ചു. ഇ സത്യ നാരായണൻ നഗരസഭാ സെക്രട്ടറി,ക്ലീൻ സിറ്റി മാനേജർ, ഡിവിഷൻ കൗൺസിലർ അശ്വതി സനൂജ്, എം വി രജനി, ജോഷില സന്തേഷ്, ബിന്ദു കെ. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, KSWMP എഞ്ചിനീയർ, ശുചത്വമിഷൻ വൈ പി ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹരിതകർമ്മ സേനാംഗങ്ങൾക്കായുള്ള പ്ലാസ്റ്റിക് ബെയ്‌ലിങ് പരിശീലനവും നടത്തി..

Follow us on :

More in Related News