Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടി മര്യാദയില്ലാത്ത സംഘാടനം, ചില്ലിക്കാശ് വിനോദനികുതി അടച്ചില്ല'; നോട്ടീസ് അയക്കുമെന്ന് കൊച്ചി മേയര്‍

31 Dec 2024 13:48 IST

Shafeek cn

Share News :

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടയിലെ അപകടവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികരിച്ച് കൊച്ചി മേയര്‍. പരിപാടിയുമായി ബന്ധപ്പെട്ട് ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ പറഞ്ഞു. നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമാണെന്നും എം.അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ സംഘാടകര്‍ ക്ഷണിച്ചത് തലേ ദിവസം മാത്രമാണെന്നും അപ്പോള്‍ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നുവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ജിസിഡിഎ ചെയര്‍മാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകര്‍ കോര്‍പ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചില്ല. കോര്‍പറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.


അതേസമയം അതിനിടെ നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച്‌കൊണ്ട് സംയുക്ത പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസും അഗ്‌നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്.


വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യസഹായം ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ സിഇഒയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം ആണ് കസ്റ്റഡിയിലായത്. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൃദംഗവിഷന്‍ സിഇഒയും എംഡിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.


Follow us on :

More in Related News