Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്ത്: വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം പരാജയപ്പെട്ടു

02 Sep 2024 15:04 IST

CN Remya

Share News :

കോട്ടയം: കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് രജനി സന്തോഷിനെതിരെ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസം ചർച്ചക്കെടുക്കാതെ തള്ളുകയായിരുന്നു. 19 അംഗ ഭരണസമിതിയിൽ യുഡിഎഫിൻ്റെ 11 അംഗങ്ങളും ബിജെപിയുടെ ഏക അംഗവും വിട്ടുനിന്നതിനാലാണ് അവിശ്വാസം തള്ളിയത്. പത്ത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ.

സിപിഎം അംഗം ഉഷ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പള്ളം ബ്ലോക്ക് സെക്രട്ടറി ബി. ഉത്തമൻ വരണാധികാരിയായിരുന്നു. അവിശ്വാസം പരാജയപ്പെട്ടതോടെ യുഡിഎഫ് പ്രവർത്തകർ വടവാതൂരിൽ ആഹ്ളാദ പ്രകടനം നടത്തി.

Follow us on :

More in Related News