Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ അംഗീകാരം നേടി ജിയുപിഎസ് അരിയല്ലൂർ

13 Jun 2025 07:22 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സ്കൂൾ ഇന്നോവേഷൻ മാരത്തോൺ ദേശീയതല മത്സരത്തിൽ അരിയല്ലൂർ ഗവൺമെൻറ് യുപി സ്കൂളിലെ മുഹമ്മദ് മിഫ്റാഹ്, ആര്യൻ ,അമർ എന്നിവർ ഉൾപ്പെടുന്ന ടീം തെരഞ്ഞെടുക്കപ്പെട്ടു മിഫ്റാഹിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച കൊതുകിനെ തുരത്തുന്നതിനുള്ള മോസ്കിറ്റോ റിപ്പലന്റ് മെഷീൻ എന്ന ഉപകരണമാണ് ഈ നേട്ടത്തിന് അർഹമാക്കിയത്. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 181 ആശയങ്ങളിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 13 സ്കൂളുകളിൽ ഒന്നാണ് ജി.യു പി എസ് അരിയല്ലൂർ. എളുപ്പം കൈകാര്യം ചെയ്യാവുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഈ ഉപകരണം വികസിപ്പിച്ചെടുത്ത മുഹമ്മദ് മിഫ്റാഹ് കച്ചേരിക്കുന്ന് മുടന്തത്തിൻ്റെ

പുരയ്ക്കൽ മഷൂദിൻ്റെയും റജീനയുടെയും മകനാണ്

Follow us on :

More in Related News