Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോദിയും പിണറായി വിജയനും ചേർന്ന് രാജ്യത്തെ കൊള്ളയടിക്കുന്നു: ഷാനിമോൾ ഉസ്മാൻ

22 Apr 2024 19:01 IST

Anvar Kaitharam

Share News :

മോദിയും പിണറായി വിജയനും ചേർന്ന് രാജ്യത്തെ കൊള്ളയടിക്കുന്നു: ഷാനിമോൾ ഉസ്മാൻ


പറവൂർ: മോദിയും പിണറായി വിജയനും ചേർന്ന് രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ. ഹൈബി ഈഡന് വോട്ടഭ്യർത്ഥിച്ച് വെടിമറയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇക്കാലം കൊണ്ട് രാജ്യത്തിന് ഉണ്ടാക്കിയെടുത്ത യശസ് കഴിഞ്ഞ പത്തു വർഷം കൊണ്ട് മോദി സർക്കാർ നശിപ്പിച്ചു. ഇന്ത്യയിൽ നടമാടുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടേയും ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കും ദലിത് - ആദിവാസി വിഭാഗങ്ങൾക്കും നേരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങളാലും ഇലക്ടറൽ ബോണ്ട് അടക്കമുള്ള ശതകോടികളുടെ അഴിമതിയാലും ലോകത്തിന് മുന്നിൽ തലകുനിച്ച് നിൽക്കുകയാണ് ഇന്ത്യ. മോദി ഭരണത്തെ താഴെയിറക്കിയാലേ രാജ്യത്തെ വീണ്ടെടുക്കാ കഴിയൂ, ഷാനിമോൾ വ്യക്തമാക്കി.

കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. റെജി അധ്യക്ഷത വഹിച്ചു. മുൻ എം.പി. കെ.പി.ധനപാലൻ, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുളള, കേരള കോൺഗ്രസ് (ജെ) നിയോജക മണ്ഡലം പ്രസിഡന്റ് റോഷൻ ചാക്കപ്പൻ, കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ്, നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു എന്നിവർ പ്രസംഗിച്ചു.


Follow us on :

Tags:

More in Related News