Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 21:12 IST
Share News :
വൈക്കം: വൈക്കത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് നായ്ക്കളുടെ പ്രധാന വിഹാരകേന്ദ്രം. 15 ലധികം വരുന്ന നായ് കൂട്ടങ്ങളാണ് തെക്കേ നട , തോട്ടു വക്കം, കച്ചേരിക്കല എന്നിവിടങ്ങളിൽ ഭീഷണിയുണ്ടാക്കുന്നത്. നായകൾ തമ്മിൽ പരസ്പരം കടിപിടികൂടുന്നതും ഏറ്റുമുട്ടുന്നതും പതിവാണ്. പുലർച്ചെ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ ഭീതിയോടെയാണ് എത്തുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും നായക്കൂട്ടം ഏറെ ഭീഷണി ഉയർത്തുന്നു. അക്രമകാരികളായ തെരുവ് നായക്കൂട്ടം ഇരുചക്ര വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് മൂലം യാത്രക്കാർ താഴെ വീണ് പരിക്കേൽക്കുന്നതും പതിവാണ്. കാൽ നടയാത്രക്കാരുടെ പിന്നാലെ കൂട്ടമായി പാഞ്ഞടുക്കുന്നതും ഏറെ ഭീതി ഉയർത്തുന്നു. ബസ് സ്റ്റാൻ്റ് ,പടിഞ്ഞാറെ നട , കിഴക്കേ നട , ലിങ്ക് റോഡ് , എന്നിവിടങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കച്ചവടക്കാർ അഷ്ടമി കഴിഞ്ഞതിൻ്റെ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പടെ വിവിധ ഇടങ്ങളിൽ തള്ളിയത് നായകൾ കൂട്ടമായി എത്തി ഇവ കടിച്ചുകീറി ഇട്ടത് മൂലം രൂക്ഷമായ ദുർഗ്ഗന്ധമാണ് ക്ഷേത്രനഗരിയിൽ പല ഇടങ്ങളിലും ഉള്ളത്. രൂക്ഷമായ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ നഗരസഭയും ബന്ധപ്പെട്ട അധികൃതരും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.