Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യ സംസ്കരണ ഉപാധി (GEEBIN) കൈമാറി.

09 Jan 2025 20:53 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണ ഉപാധി (GEEBIN) കൈമാറി. ഗ്രാമപഞ്ചായത്തിലെ അംഗനവാടികൾക്കും ഘടക സ്ഥാപനങ്ങൾക്കും നൽകുന്നതിനായിട്ടാണ് 25 എണ്ണം മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം ഡോക്ടർ ഷിനു മാത്യുവിന് കൈമാറിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. ടി പ്രതാപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, സി. സുരേഷ് കുമാർ, വി.ആർ അനിരുദ്ധൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി ടി.ബി സനീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ആർ സുജ, ജെ എച്ച് ഐ എൻ. പി ബിജു, വി ഇ ഓ മാരായ കെ.എസ് അനില, പി. പ്രസീന തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News