Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 09:06 IST
Share News :
കൊല്ലം: മണ്‍സൂണ്‍കാല മുന്നൊരുക്കങ്ങളുടെഭാഗമായി സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തലഘൂകരണത്തിന് ആവശ്യമായ നടപടികള്‍ ദുരന്തനിവാരണ വിഭാഗം സ്വീകരിച്ചു വരികയാണ്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങള്‍ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാനുള്ള ബാധ്യത അതത് വ്യക്തികള്‍ക്ക് /സ്ഥാപനങ്ങള്‍ക്കായിരിക്കും. മരം മുറിച്ച്മാറ്റുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലവിലുള്ള കേസുകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമേധാവിമാര്‍ അടിയന്തരമായി തീര്‍പ്പ് കല്‍പിക്കണം. പൊതുസ്ഥലങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു് മാറ്റുന്നതിന് തദ്ദേശസ്വയം സ്ഥാപനങ്ങളുടെ മേധാവിമാരും ബന്ധപ്പെട്ട വകുപ്പ് മേധാവിമാരും പ്രത്യേകംശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.
Follow us on :
More in Related News
Please select your location.