Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 17:38 IST
Share News :
കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 2025- 26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമ്മാണ പദ്ധതികൾക്കും മാലിന്യ പരിപാലന പദ്ധതികൾക്കും കാർഷിക മേഖലക്കും ക്ഷീര വികസനത്തിനും മൃഗ സംരക്ഷണത്തിനും മുന്തിയ പരിഗണന നൽകിയ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ അവതരിപ്പിച്ചു. പ്രസിഡൻ്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷയായി. 459262366 രൂപ വരവും 433658073 രൂപ ചെലവും 25604293 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 11 കോടിയും ലൈഫ് ഉൾപ്പെടയുള്ള ഭവന പദ്ധതികൾക്ക് അഞ്ചര കോടിയും ആരോഗ്യ മേഖലക്ക് 62 ലക്ഷം രൂപയും അങ്കണവാടികൾക്ക് 87 ലക്ഷം രൂപയും മാലിന്യ പരിപാലനത്തിന് ഒന്നേ മുക്കാൽ കോടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.