Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരെ എ.എം. അനന്തകൃഷ്ണയുടെ സഞ്ചാര ലഹരി സന്ദേശ യാത്ര

13 Oct 2024 19:08 IST

PALLIKKARA

Share News :

വള്ളിക്കുന്ന് :

ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരെ എ.എം. അനന്തകൃഷ്ണയുടെ സഞ്ചാര ലഹരി സന്ദേശ യാത്ര -അരിയലൂരിൻ്റെ ചരിത്രമുറങ്ങുന്ന ബീച്ചിലെ മുദിയം കിണർ പരിസരത്തു നിന്നും വാർഡ് മെമ്പർ സച്ചിദാനന്ദനും സിനിമാ ആർട്ടിസ്റ്റ് കുമാർ സുനിയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.

ഇന്ത്യ, ഭൂട്ടാൻ,നേപ്പാൾ എന്നിവിടങ്ങളിലേക്ക് അനന്ത കൃഷ്ണയുടെ യാത്ര.

ടൂറിസം മേഖലയിൽ ബിരുദധാരിയായ 25 കാരനായ അനന്തകൃഷ്ണ അരിയല്ലൂർ സ്വദേശിയാണ്.

സഞ്ചാര ലഹരിയിലൂടെ മറ്റു ലഹരികളിൽ നിന്നും മോചിതരാവുക, പല സംസ്കാരങ്ങളും നേരിട്ടറിഞ്ഞ് ഉൾക്കൊള്ളുക ഒപ്പം വിനോദവും കൂടാതെ പ്ലാസ്റ്റിക് നാട്ടിൽ ഉണ്ടാക്കുന്ന ഭവിഷത്തുക്കളെ നേരിട്ടു കണ്ടു പഠിക്കുന്നതിനും അങ്ങനെ പ്രകൃതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അനന്തകൃഷ്ണയുടെ യാത്ര.

ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ നാഗാലാൻ്റിലെ ഹോർ ബിൽ ഫെസ്റ്റിവല്ലിൽ ചരിത്രത്തിൽ ആദ്യമായി ഒരു കേരള ചായക്കടയുമൊരുക്കി നാഗാലാൻ്റിലെ ഹെഡ് ഹണ്ടേഴ് പോലുള്ള 16 ഓളം ഗോത്രവർഗ്ഗക്കാരുടെ വിചിത്രമായ ആചാരങ്ങളും ആഘോഷങ്ങളും ജീവിതരീതികളും മനസ്സിലാക്കാൻ ഡിസംബർ ഒന്നു മുതൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ചരിത്രപരവും പഠനോത്സകവും അതിശയിപ്പിക്കുന്നതുമായ ഉത്സവകാഴ്ചകൾ കാണാനും ആസ്വദിക്കുവനുമായി ഗവേഷക വിദ്യാർത്ഥികളേയും മറ്റു യുവതിയുവാക്കളേയും നാഗാലാൻ്റിലേക്ക് സ്വാഗതമോതിയിരിക്കുകയാണ് അനന്തകൃഷ്ണ



Follow us on :

More in Related News