Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരിത ബാധിതര്‍ക്ക് ആശ്വസമായി വൈറ്റ് ഗാര്‍ഡ്

03 Aug 2024 13:54 IST

Jithu Vijay

Share News :

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വെള്ളം കയറിയ വീടുകളിലെ സഹോദരങ്ങള്‍ക്ക് വലിയ ആശ്വാസമാകുകയാണ് വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം. മഴ ശക്തമായതും കടലുണ്ടി പുഴ നിറഞ്ഞൊഴുകിയതും മൂലം വെള്ളം കയറിയ വീട്ടുകളിലെ വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനും മറ്റും ഇവരുടെ സഹായം ഏറെ വലുതാണെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ഡലത്തില്‍ വെള്ളം കയറിയ നൂറിലേറെ വീടുകളിലുള്ളവര്‍ക്ക് ഇതിനോകം തന്നെ വൈറ്റ് ഗാര്‍ഡിന്റെ സഹായ ഹസ്തം എത്തിയിട്ടുണ്ട്.


പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഉള്ളണം, ചെട്ടിപ്പടി, നടുവ പ്രദേശങ്ങള്‍, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ പുളിഞ്ഞിലത്ത്, മാനിപ്പാടം, കണ്ണാടിത്തടം, വെഞ്ചാലി, നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തി, പയ്യോളി, കാളംതിരുത്തി, എരുകുളം പരിസരം, തെന്നല പഞ്ചായത്തിലെ വാളംക്കുളം, എടരിക്കോട് പഞ്ചായത്തിലെ പുതുപറമ്പ് കാരാട്ടങ്ങാടി, മഞ്ഞാമാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയടത്ത് മുസ്‌ലിം യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ വീട്ടുകാരെ സഹായിക്കാനായി വളരെ സജീവമായി കര്‍മ്മ രംഗത്തുണ്ട്.


2018-ല്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും നാടിന് സമര്‍പ്പിച്ച വൈറ്റ് ഗാര്‍ഡ് കഴിഞ്ഞ രണ്ട് പ്രളയ കാലത്തും കോവിഡ് കാലത്തും പക്ഷിപ്പനി കാലത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വെള്ളം കയറിയ വീടുകളിലെ ഉപകരങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും രോഗികളായവരെ ഉള്‍പ്പെടെ ദുരിതാശ്വാസ ക്യാമ്പിലേക്കും ആശുപത്രിയിലേക്കും മാറ്റുന്നതിനും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ തന്നെയാണ്.

തിരൂരങ്ങാടി, പരപ്പനങ്ങാടി, നന്നമ്പ്ര, എടരിക്കോട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലും വൈറ്റ് ഗാര്‍ഡിന്റെ

സേവനം ലഭ്യമാണ്. നാടിനും നാട്ടുകാര്‍ക്കും സേവനം ചെയ്യുന്നതിനായി തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 186 വൈറ്റ് ഗാര്‍ഡ്സുണ്ടെന്നും ആവശ്യമായ സമയത്ത് മുഴുവന്‍ പ്രവര്‍ത്തകരും സേവന രംഗത്തുണ്ടാകുമെന്ന് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.


വെള്ളം ഇറങ്ങിയ വീടുകള്‍ ക്ലിനിംഗ് ചെയ്യുന്നതിലാണ് ഇന്നലെ മുതല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെന്നും അദ്ധേഹം പറഞ്ഞു. മുസസ്തഫ കളത്തിങ്ങല്‍ കോഡിനേറ്ററും റഫീഖ് ഉള്ളണം ക്യാപ്റ്റനുമായാണ് മണ്ഡലത്തില്‍ വൈറ്റ് ഗാര്‍ഡ് മുന്നോട്ട് പോകുന്നത്. വെള്ളം ഇറങ്ങിയ ഇടങ്ങളില്‍ ക്ലോറിനേഷന്‍ ചെയ്യുന്നതിനും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സജീവമാണ്. ആരോഗ്യ പ്രവര്‍ത്തകരുമായി പഞ്ചായത്ത് മുന്‍സിപ്പല്‍ ഭരണ സമിതികളുമായി ചേര്‍ന്നാണ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

Follow us on :

More in Related News