Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ നെറ്റ് സീറോ കാർബൺ കേരളം - മാലിന്യ സംസ്കരണം ഉർജിതമാക്കാൻ ഒരുങ്ങി പെരുമണ്ണ പഞ്ചായത്ത്‌.

14 Aug 2024 14:51 IST

Basheer Puthukkudi

Share News :

കാലാവസ്ഥ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രശ്നങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി മാലിന്യസംസ്കരണ പ്രവർത്തനം ജനകീയ പങ്കാളിത്തത്തോടെ ഉർജിതമാക്കാനൊരുങ്ങി പെരുമണ്ണ ഗ്രാമപഞ്ചായത്ത്. ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണയുടെ ഭാഗമായി നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ സഹായത്തോടെ നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെയും മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെയും ഭാഗമായി ഗ്രാമപഞ്ചായത്തിൽ വെച്ച് കാലാവസ്ഥ വ്യതിയാനവും മാലിന്യ സംസ്കരണവും ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുഴുവൻ ജന വിഭാഗത്തിന്റെയും പങ്കാളിത്തം മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിച്ചു. മാലിന്യ സംസ്കരണം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തെ സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം.ഗൗതമൻ KAS, നെറ്റ് സീറോ കാർബണും മാലിന്യസംസ്കരണവും എന്ന വിഷയത്തെ സംബന്ധിച്ച് നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ് ക്ലാസ്സ്‌ നയിച്ചു. 

പഞ്ചായത്തിൽ കഴിഞ്ഞ വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് പെരുമണ്ണ പഞ്ചായത്ത്‌ സെക്രട്ടറി ജിഷിത്ത് അവതരണം നടത്തി. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രതീഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രേമദാസൻ, മെമ്പർമാരായ കെ. പി രാജൻ, സ്മിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 


കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പ്രവർത്തനങ്ങൾ ലഘൂകരിച്ച് കാർബൺ സംഭരണ പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്യുക എന്നതാണ് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന ക്യാമ്പയിനിൻ്റെ പ്രധാന ലക്ഷ്യം. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്യാമ്പയിനിൽ മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, ഊർജ സംരക്ഷണം തുടങ്ങിയ മേഖലയിൽ ജനകീയ പങ്കാളിത്തത്തോടെ വിവിധ പദ്ധതികൾ ഏറ്റെടുത്തു പുറന്തള്ളുന്ന ഹരിത ഗൃഹവാതകങ്ങളുടെ അളവ് കുറക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. 


ഓരോ മേഖലയിലും ശില്പശാലകൾ നടത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ സർക്കാരിന്റെ നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്ന "മാലിന്യമുക്തം നവകേരളം" ക്യാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ പ്രവർത്തനങ്ങളെ എല്ലാം കൂട്ടി യോചിപ്പിച്ചു കൊണ്ട് വരുന്ന ഒരു വർഷക്കാലം കൊണ്ട് പെരുമണ്ണ ഗ്രാമപഞ്ചായത്തിനെ മാലിന്യ സംസ്‌കരണരംഗത്ത് മാതൃക തദ്ദേശസ്വയം ഭരണ സ്ഥാപനമാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.

Follow us on :

More in Related News