Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 16:11 IST
Share News :
മലപ്പുറം : പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് പരപ്പനങ്ങാടിയിലെ ഹാദി റുഷ്ദ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് സ്ഥാപനവൽകൃത കൊലപാതകമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. മാറിമാറി ഭരിച്ച കേരളത്തിലെ ഇടതു വലത് സർക്കാറുകൾ മലപ്പുറത്തോടും മലബാറിനോടും തുടർന്നു പോന്നിട്ടുള്ള അവഗണനയുടെയും ഭീകരമായ വിവേചനത്തിന്റെയും ഇരയാണ് ഹാദി റുഷ്ദ. അതുകൊണ്ടുതന്നെ വിദ്യാർത്ഥിനിയുടേത് കേവല മരണമല്ല മലബാറിന്റെ അവകാശ പോരാട്ടത്തിലെ രക്തസാക്ഷിത്വം കൂടിയാണ്.
എന്നാൽ വിദ്യാർത്ഥിനിയുടെ മരണത്തെ കേവല ആത്മഹത്യയായും മാനസിക അസ്വാസ്ത്യം മൂലമാണെന്നും ചിത്രീകരിക്കാനുള്ള പ്രചരണങ്ങൾ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തികൊണ്ടിരിക്കുന്നത് ദുരുദ്യേശപരമാണ്. കുട്ടിയുടെ വീട്ടുകാരോടും സുഹൃത്തുക്കളോടും സംസാരിക്കുമ്പോൾ പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് വന്നപ്പോൾ സീറ്റില്ലെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് കുട്ടിയുടെ മരണം എന്ന് അവർ ഉറപ്പിച്ച് പറയുന്നു. എന്നാൽ കുടുംബത്തിന്റെ സ്വകാര്യത പരിഗണിച്ചാണ് കുടുംബം മാധ്യമങ്ങൾക്ക് മുമ്പിൽ വരാത്തത്. ഇതിനെ അവസരമായി ഉപയോഗപ്പെടുത്തിയാണ് വ്യാജ പ്രചാരണങ്ങൾ ചിലർ നടത്തുന്നത്. പൊതുസമൂഹം യാഥാർത്യം മനസ്സിലാക്കാൻ സന്നദ്ധമാവണം.
മലപ്പുറത്തോടും മലബാറിനോടും തുടർന്നുകൊണ്ടിരിക്കുന്ന ക്രൂരമായ ഈ വിവേചനങ്ങൾ അവസാനിക്കാതെ ഇത്തരം സംഭവങ്ങൾക്ക് അറുതി വരില്ല. അതുകൊണ്ട് തന്നെ ഫ്രറ്റേണിറ്റി മൂവ്മെൻറ് ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകും. പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താൻ ഫ്രറ്റേണിറ്റി തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമാക്കും. വിദ്യാർത്ഥികളും രക്ഷിതാക്കളും സഹകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
മലപ്പുറം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ ഫ്രറ്റേണിറ്റി മലപ്പുറം
ജില്ലാ പ്രസിഡണ്ട് ജംഷീൻ അബൂബക്കർ,
ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ,
ജില്ലാ വൈസ് പ്രസിഡണ്ട് വി ടി എസ് ഉമർ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ഫായിസ് എലാങ്കോട്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം
റമീസ് ചാത്തല്ലൂർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.