Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് പ്രവർത്തക യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും

08 Oct 2024 19:07 IST

- Anvar Kaitharam

Share News :

കോൺഗ്രസ് പ്രവർത്തക യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും


പറവൂർ: കരുമാലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇരുപതാം വാർഡ് പ്രവർത്തക യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.

പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ടി എ മുജീബ് അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ വി പോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി എ നവാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ആർ നന്ദകുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി എ സക്കീർ, എ. ബി അബ്ദുൽ ഖാദർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വി.പി അനിൽകുമാർ, വി. എ അബ്ദുൽ കലാം, കെ. എ അനസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജിജി സൈമൺ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിന്ദു ഗോപി, ലിസി മാളിയേക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റിതിൻ ഗോപി, മണ്ഡലം വൈസ് പ്രസിഡൻമാരായ എ.എം അബ്ദുൽ സലാം, സി .വൈ സലാം, എം.എച്ച് അബ്ദുറഹ്മാൻ കുട്ടി, എം എം റഷീദ്, എ എം അബ്ദുൽ ഫത്താഹ്, പി.എ സിയാദ് എന്നിവർ സംസാരിച്ചു. പ്ലസ് ടു, എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിച്ച വിദ്യാർഥികളെ ആദരിച്ചു. വാർഡ് പ്രസിഡന്റായി സി.ബി സുധീറിനെ തെരഞ്ഞെടുത്തു.



Follow us on :

More in Related News