Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 11:15 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പുറക്കാമല ഖനനത്തിന് അനുമതി നൽകിയ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനത്തിന് എതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി.ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കുന്നതിൽ ഗ്രാമപഞ്ചായത്ത് അധികൃതർ വീഴ്ച വരുത്തിയതിനാലാണ് കേസ് വിധി ക്വാറി മാഫിയകൾക്ക് അനുകൂലമായി വന്നതെന്നും,
പ്രാദേശിക പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം തേടാതെയുമാണ് ഗ്രാമപഞ്ചായത്ത് കോടതിയെ സമീപിച്ചതെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു ഡി എഫ് അംഗങ്ങളായ ശ്രീ നിലയം വിജയൻ, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി എന്നിവർ ഖനനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
പ്രതിഷേധ സംഗമം മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.ടി.കെ.എ. ലത്തീഫ്,പി.കെ .അനീഷ്,കമ്മന അബ്ദുറഹിമാക്കണ്ടി എന്നിൻ,എം.എം. അഷറഫ്,കെ.പി. വേണുഗോപാൽ,ശ്രീനിലയം വിജയൻ,മുജീബ് കോമത്ത്,സി.പി.നാരായണൻ,കെ.എം.എ .അസീസ്,ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഇല്ലത്ത് അബ്ദുറഹിമാൻ,ഷർമിന കോമത്ത്,സി. പ്രസന്നകുമാരി,സറീന ഒളോറ,കെ.പി .രാധാമണി,അഷീദ നടുക്കാട്ടിൽ,റാബിയ എടത്തിക്കണ്ടി,റിയാസ് മലപ്പാടി,കെ.കെ. അനുരാഗ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.